Post Category
വാര്‍ത്താധിഷ്ഠിത പരിപാടി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിക്കുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാന്‍ താത്പര്യപത്രം ക്ഷണിച്ചു. ‘ജനസമക്ഷം’ എന്ന പേരില്‍ 24 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടി വെള്ളിയാഴ്ചകളില്‍ പ്രൈം സ്ലോട്ടില്‍ സംപ്രേഷണവും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സൗജന്യമായി പുന:സംപ്രേഷണവും നടത്തുന്നതിനുള്ള ടെലികാസ്റ്റ് ഫീസ് കൂടി ഉള്‍പ്പെടുത്തി കേബിള്‍ ടി.വി. ഓപറേറ്റര്‍മാര്‍/ഓപറേറ്റര്‍മാരുടെ കൂട്ടായ്മകള്‍ എന്നിവയ്ക്ക് താത്പര്യപത്രം janasamakshamprdklm@gmail.com വിലാസത്തില്‍ ഓഗസ്റ്റ് 31 വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കാം. ഓരോ ഓപറേറ്റര്‍മാര്‍/ ഓപറേറ്റര്‍മാരുടെ കൂട്ടായ്മകള്‍ അവരുടെ കണക്ഷന്‍ (സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം) കൃത്യമായി ഉള്‍പ്പെടുത്തണം.
(പി.ആര്‍.കെ നമ്പര്‍.2218/2021)
date
- Log in to post comments