സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഗുണ ഭോക്താക്കള്‍ക്കുളള സ്മാര്‍ഡ് കാര്‍ഡ് വിതരണവും പുതുക്കല്‍ നടപടികളും തുടങ്ങി. പുതിയ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്‌ട്രേഷന്‍ സ്ലിപ്, റേഷന്‍കാര്‍ഡ് എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്ത കുടുംബാംഗങ്ങളുമായി എത്തി ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റണം. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനായി നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ റേഷന്‍ കാര്‍ഡും ഇന്‍ഷൂറന്‍സ് കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രങ്ങളില്‍ എത്തണം. കൊക്കാലെ കമ്മ്യൂണിറ്റി ഹാള്‍, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഹാള്‍, ചൂണ്ടല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 12 മുതല്‍ 16 വരെയും കൈപ്പമംഗലം പഞ്ചായത്ത് ഹാള്‍, നടത്തറ പഞ്ചയാത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 12 മുതല്‍ 13 വരെയും പഴയന്നൂര്‍ പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 18 മുതല്‍ 23 വരെയുമാണ് പുതുക്കല്‍.
ഫോണ്‍ : 7034563649, 7012430977, 7736221647.
- Log in to post comments