Post Category
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസി. ഫോട്ടോഗ്രാഫറാകാം
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസി. ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. പ്ലസ്ടുവും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി ടി/ എസ് സി വി ടി സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകന് ജില്ലയില്‍ സ്ഥിരതാമസക്കാരനായിരിക്കണം. പ്രായപരിധി 20 നും 30 നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതി അറിവ് അഭികാമ്യമാണ്. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവ് അഭികാമ്യമാണ്. താത്പര്യമുള്ളവര്‍ dioksgd@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റ അയക്കണം. ഫോണ്‍: 04994 255145
date
- Log in to post comments