പോലീസിന്റെ സ്വയം പ്രതിരോധ പരിശീലനത്തില്‍ അക്രമിയെ കീഴടക്കിയ വിമലയെ അനുമോദിച്ചു
എട്ടാം ക്ലാസ്സുകാരിയെ ബസ്സില്‍ അപമാനിക്കാന്‍ ശ്രമിച്ച അക്രമിയെ കായികമായി നേരിട്ട് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ പരപ്പ എസ്ടി ആനിമേറ്റര്‍ വിമലയെ കാസറഗോഡ് ജില്ല പോലീസ് മേധാവി എ. ശ്രീനിവാസ് അനുമോദിച്ചു.പരപ്പ-ഒടയം ചാല്‍ റൂട്ടിലോടുന്ന ബസ്സില്‍ യാത്ര ചെയ്യവേ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ മദ്യപാനിയെ പോലീസില്‍ നിന്നും നേടിയ സ്വയം പ്രതിരോധ പരിശീലന മുറയില്‍ കിഴ്‌പ്പെടുത്തുകയായിരുന്നു. എസ്പിയുടെ ചേംബറില്‍ നടന്ന വനിതാ സെല്‍ ഉപദേശക സമിതി യോഗത്തിലാണ് വിമലയെ അനുമോദിച്ചത്. പ്രശംസാ പത്രവും 1000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്കിയാണ് വിമലയെ ആദരിച്ചത്. വനിതാ സെല്‍ സിഐ നിര്‍മ്മല ഡിഎല്‍എസ്എ സെക്രട്ടറി ഫിലിപ്പ്, ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എസ്. മ#ധുരി എസ്. ബോസ്, ഡിസിപിഒ ബിജു, ഡിവൈഎസ്പി ഡിസിബി പ്രദീപ് കുമാര്‍, ജില്ലാ വനിതാ സുരക്ഷാ ഓഫീസര്‍ സുലജ, ജനപ്രതിനിധികള്‍, എസ്ടി ആനിമേറ്റര്‍മാര്‍, കൗണ്‍സലര്‍മാര്‍, സ്‌കൂള്‍ കോളേജ് ടീച്ചേഴ്‌സ്,അഡ്വക്കറ്റ്‌സ്, സാമൂഹ്യ പ്രവര്‍ത്തകര്‍,കുടുംബശ്രീ മിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
- Log in to post comments