മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍
ട്രോളിംഗ്,മത്സ്യബന്ധനനിരോധനം മൂലം തൊഴില്‍ രഹിതരായ യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഫിഷറീസ് ഹാര്‍ബറിലെ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് ഷെഡുകളിലെ പീലിംഗ് തൊഴിലാളികള്‍ക്കും ജൂലൈ 31 വരെ സൗജന്യ റേഷന്‍ വിതരണം ചെയ്യും.
തൊഴിലാളികള്‍ ബോട്ടുടമകളുടെ ശുപാര്‍ശ സഹിതവും ഹാര്‍ബര്‍ അനുബന്ധതൊഴിലാളികള്‍ തുറമുഖ അധികൃതരുടെ ശുപാര്‍ശ സഹിതവും പീലിംഗ് ഷെഡ് തൊഴിലാളികള്‍ പീലിംഗ് ഷെഡ് ഉടമയുടെ ശുപാര്‍ശ സഹിതവും അപേക്ഷ ഈ മാസം 21 ന് അഞ്ച് മണിക്കകം വടകര താലൂക്ക്-വടകര മത്സ്യഭവന്‍, കൊയിലാണ്ടി താലൂക്ക്-കൊയിലാണ്ടി മത്സ്യഭവന്‍, കോഴിക്കോട് താലൂക്ക് - ബേപ്പൂര്‍/കടലുണ്ടി/എലത്തൂര്‍മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ എത്തിക്കണം.
കഴിഞ്ഞവര്‍ഷം സൗജന്യ റേഷന്‍ ലഭിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. റേഷന്‍ കാര്‍ഡ് 1, 2, 22 പേജ്, മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് പാസ്സ് ബുക്കിന്റെ ഒന്നാം പേജ്, വിഹിതം ഒടുക്കിയ വിവരം രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍ : 0495 2383780.
- Log in to post comments