Post Category
ഓണ്‍ലൈന്‍ പരിശീലന ക്ലാസ്
കൊച്ചി: മാനവിക വിഷയങ്ങളില്‍ യുജിസി നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി യുജിസി നെറ്റ്/ജെആര്‍എഫ് പരീക്ഷയുടെ പേപ്പര്‍ ഒന്നിന് കുസാറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 15 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബറിര്‍ ആരംഭിക്കുന്ന ക്ലാസിന് 3500 രൂപയാണ് ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0484-2576756, 2862153.
date
- Log in to post comments