Post Category
വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി പുനരധിവാസ പരിശീലന പദ്ധതി
എറണാകുളം: വിമുക്തഭടന്മാർ, വിമുക്തഭടന്മാരുടെ വിധവകൾ, ആശ്രിതർ എന്നിവർക്കായുള്ള പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കെൽട്രോണിന്റെ നേതൃത്വത്തിൽ 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വർടൈസിംഗ്' എന്ന പേരിൽ കോഴ്സ് സംഘടിപ്പിക്കുന്നു. ഇതിനായി വിമുക്തഭടന്മാർ, വിമുക്തഭടന്മാരുടെ വിധവകൾ, ആശ്രിതർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വിമുക്തഭടനുമായുള്ള ബന്ധം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, മൊബൈൽ നമ്പർ ഉൾപ്പെടെ ഇമെയിൽ ആയിട്ടോ (zsw...@gmail.com) സൈനികക്ഷേമ ഓഫീസർ, സിവിൽസ്റ്റേഷൻ, കാക്കനാട് , പിൻ 682030 എന്ന വിലാസത്തിൽ നേരിട്ടോ അടുത്ത മാസം നാലാം തീയതിക്ക് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments