Skip to main content

അപേക്ഷ ക്ഷണിച്ചു 

 

എറണാകുളം : ദേശീയ ആരോഗ്യ ദൗത്യം(ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ  സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍),  ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് , ഡയറ്റീഷ്യന്‍, ഓഡിയോളജിസ്റ്റ്, 

റേഡിയോഗ്രാഫര്‍ , ടി.ബി. ഹെൽത്ത് വിസിറ്റര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചിൽഡ്രന്‍, കൗണ്‍സിലര്‍, സിവിൽ  എഞ്ചിനീയര്‍, 

ആയുര്‍വേദ നഴ്സ്,  ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിൽ  www.arogyakeralam.gov.in/opportunities/ അപേക്ഷ സമര്‍പ്പിക്കണം എന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.അവസാന തീയതി 2021 സെപ്റ്റംബർ 6 വൈകിട്ട് 5 മണി. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമിൽ  മാത്രം സമര്‍പ്പിക്കുക.  ഓഫീസിൽ  നേരിട്ടോ, ഇ-മെയിൽ /തപാൽ  മുഖാന്തിരമോ സ്വീകരിക്കുന്നതല്ല. വിശദമായ വിജ്ഞാപനത്തിനും മറ്റ് വിവരങ്ങള്‍ക്കും www.arogyakeralam.gov.in/opportunities/ എന്ന  വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കിൽ  0484-2354737 എന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടുക.

date