Skip to main content

സൗജന്യ ക്ഷയരോഗനിര്‍ണ്ണയം :  16-31 വരെ ജില്ലയില്‍

ക്ഷയരോഗ നിര്‍ണ്ണയത്തിനുളള നൂതന വിദ്യയോടുകൂടിയ സി ബി നാറ്റ് പരിശോധനയ്ക്ക് സജ്ജമായ മൊബൈല്‍ യൂണിറ്റ് മെയ് 16 മുതല്‍ മെയ് 31 വരെ രണ്ടാഴ്ചക്കാലം തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ ലഭ്യമായിട്ടുളളതാണ് മൊബൈല്‍ യൂണിറ്റിന്‍റെ സേവനം. രോഗികള്‍ക്ക് ലാബുകളില്‍ എത്തിച്ചേരാന്‍ പ്രയാസമുളള ഇടങ്ങളില്‍ മൊബൈല്‍ വാനിന്‍റെ സേവനം ലഭിക്കും. പരിശോധനാ ഫലം രണ്ട് മണിക്കൂറിനകം നല്‍കാനും മൊബൈല്‍ യൂണിറ്റിന് കഴിയും. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ പര്യടനത്തിനുശേഷമാണ് മൊബൈല്‍ സി ബി നാറ്റ് ജില്ലയില്‍ എത്തുന്നത്. ക്ഷയരോഗ ലക്ഷണമുളളവര്‍ക്ക് അടുത്തുളള ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്താം. 3000 രൂപയോളം ചിലവേറിയ പരിശോധന തികച്ചും സൗജന്യമാണ്.

date