Skip to main content

ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും

സംസ്ഥാന ഫാര്‍മസി കൗണ്‍സിലിലേക്ക് 14 ജില്ലകളിലേക്കും ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു.  നിലവില്‍ സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങളില്‍ പത്തു വര്‍ഷം പ്രവൃത്തി പരിചയം ഉളളവരുടെ അപേക്ഷകളാണ് പരിഗണിക്കുന്നത്.  ഫാര്‍മസിയിലുളള ബിരുദം അല്ലെങ്കില്‍ ഫാര്‍മസിയില്‍ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യതകള്‍.  അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളോടുകൂടി 30ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.  വിലാസം പ്രസിഡന്റ്, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍, പബ്ലിക് ഹെല്‍ത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂര്‍ (പി.ഒ) തിരുവനന്തപുരം -35.

പി.എന്‍.എക്‌സ്.2342/18

date