ആര്‍ദ്രം മിഷന്: നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്(17)
ആര്‍ദ്രം മിഷനിലൂടെ നാറാണംമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (17 വെള്ളി) രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ യു. ഖേല്‍ഖര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര് രാജു, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, എന്നിവരോടൊപ്പം വിവിധ ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. പരിപാടി സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് വീക്ഷിക്കാം
- Log in to post comments