വിജ്ഞാപനം
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി വില്‍ക്കുന്നതിന് തയ്യാറായ ഭൂ ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവ അടക്കം യാതൊരു നിയമക്കുരുക്കുകളുമില്ലാത്ത ഒരേക്കര്‍ ഭൂമി ഏങ്കിലും സ്വന്തമായുണ്ടാവണം. ഭൂമി വില്പന എല്ലാ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കും നിയമ നിബന്ധനകള്‍ക്കും വിധേയമായിരിക്കും. ഇതിനുള്ള വിവേചനാധികാരം ജില്ലാ കളക്ടര്‍ക്കായിരിക്കും. ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം ഭൂമിയുടെ രൂപരേഖ, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തന്പേര് അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനയ്ക്ക് തയ്യാറാണെന്ന സമ്മതപത്രം എന്നിവ അടക്കം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂലൈ എട്ട്.
(പി.ആര്.പി 1650/2018)
- Log in to post comments