Skip to main content

അന്തര്‍ ദേശീയ ബാലവേല വിരുദ്ധ ദിനം ആചരിച്ചു

 

ദാരിദ്ര്യവും ബോധവത്കരണത്തിന്റെ അഭാവവുമാണ് ബാലവേല വര്‍ധിക്കുന്നതിന് കാരണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് സബ് ജഡ്ജ് എം.പി ജയരാജ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും തൊഴിലും നൈപുണ്യവും വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ബാലവേല വിരുദ്ധ ദിനാചരണം കെ.പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ദിനാചരണത്തിന്റെ ഭാഗമായി കാമ്പയിനും ബാലവേലയും ചൂഷണവും തടയുന്നതിനുള്ള നിയമ നടപടികള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു
കോഴിക്കോട് ബാലവേല വിമുക്ത ജില്ല ആക്കുകയാണ് ലക്ഷ്യമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 2001 ല്‍ ഒന്നര കോടി കുട്ടികളാണ് ബാലവേല ചെയ്തിരുന്നതെങ്കില്‍ 2011 ല്‍ 43.5 ലക്ഷമായി കുറഞ്ഞുവെന്ന് സെമിനാര്‍ അവതരിപ്പിച്ച അഷറഫ് കാവില്‍ പറഞ്ഞു. 

date