Skip to main content

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്  രൂപീകരിച്ചു

അധ്യയന  വര്‍ഷാരംഭത്തില്‍ എല്ലാ  വിദ്യാഭ്യാസ സ്ഥാപങ്ങളിലും സ്ഥലത്തെ  സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍  കണ്‍വീനര്‍ ആയുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണം താമരശേരി ജി .വി .എച്ച് .എച്ച് .എസില്‍ല്‍ നടന്നു .സ്‌കൂള്‍ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കള്‍ തടയുക, സ്‌കൂള്‍ കുട്ടികള്‍ക്ക് ബാഹ്യ ശക്തികളില്‍ നിന്നും സംരക്ഷണം നല്‍കുക, സ്‌കൂള്‍ സമയങ്ങളില്‍ പുറത്തു പോകുന്ന  കുട്ടികളെ  അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക, ഗതാഗത സൗകര്യം   മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവര്‍ത്തങ്ങളാണ് എസ്.പി.ജി നടത്തുക . താമരശ്ശേരി ജി .വി എച്ച് .എച്ച് എസി ല്‍ നടന്ന യോഗം സ്‌കൂള്‍ ജാഗ്രത, എസ്.പി.സി, പി.ടി.എ, എന്നിവര്‍ സംയോജിച്ചുകൊണ്ട് ക്ലാസ്സില്‍ ഹാജരാവാത്ത കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനും വാര്‍ഡ് തലത്തില്‍ പി.ടി.എ രൂപീകരിക്കാനും ബോധവല്‍ക്കരിക്കാനും തീരുമാനിച്ചു . സ്‌കൂള്‍ പ്രദേശത്തെ എല്ലാ കടകളിലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെയുള്ള ലീഫ് ലെറ്റ് വിതരണം ചെയ്യാനും യോഗം നിര്‍ദേശിച്ചു. 
 

date