Post Category
കോവിഡ് വാക്സിൻ - 40 ലക്ഷം കടന്ന് എറണാകുളം
ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചവർ - 40,10,289.
ചൊവ്വാഴ്ച മാത്രം 35,001 പേർ വാക്സിൻ സ്വീകരിച്ചു.
27,97,848 പേർ ആദ്യ ഡോസ് വാക്സിനും 12,12,441 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
ജില്ലയിൽ ചൊവ്വാഴ്ച 203 കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ നൽകിയത്. ജില്ലയിൽ ഇതുവരെ 20,09,189 സ്ത്രീകളും 20,00,408 പുരുഷന്മാരും വാക്സിനെടുത്തു. 35,91,561 പേർ കോവിഷീൽഡും 4,08,448 പേർ കോവാക്സിനുമാണ് സ്വീകരിച്ചത്. 60 വയസിനു മുകളിലുള്ള 11,18,579 പേരും 18 നും 44നും ഇടയിൽ പ്രായമുള്ള 16,81, 678 പേരും 45 നും 60നും ഇടയിൽ പ്രായമുള്ള 12,10,032 പേരും വാക്സിൻ സ്വീകരിച്ചു.
date
- Log in to post comments