Post Category
അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം
കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസായ ശേഷം കേരള സർക്കാരിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് പഠിക്കുന്നവർക്കാണ് സഹായം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ, അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, വിദ്യാർഥിയുടെ സർട്ടിഫിക്കറ്റ് എന്നിവ
ഒക്ടോബർ 30നകം അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകണം.
date
- Log in to post comments