സാഹിത്യ ശിൽപശാല
സാഹിത്യ തൽപരരായ പട്ടിക വിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിനും സർഗവാസന പരിപോഷിപ്പിക്കാനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശിൽപശാല സംഘടിപ്പിക്കുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും (10 ശതമാനം ജനറൽ വിഭാഗത്തിൽ നിന്നും) അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/ പ്രസിദ്ധീകരണയോഗ്യമായ സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ഒക്ടോബർ 18 നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. അപേക്ഷാ ഫോം www.scdd.kerala.gov.in ലും വെബ്സൈറ്റിലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2315375.
- Log in to post comments