Skip to main content

ദേശീയ മാധ്യമ ദിനം: ജില്ലാ സെമിനാര്‍ ഇന്ന്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ച് ദേശീയ മാധ്യമ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി താനാളൂര്‍ ഗ്രാമ പഞ്ചായത്ത് സാസ്‌കാരിക നിലയത്തില്‍ നവംബര്‍ 16 ന് രാവിലെ 9.30 ന് നടക്കുന്ന ജില്ലാതല സെമിനാര്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മലയാള സര്‍വകലാശാല ഫിലിം സ്റ്റഡീസ് ഡിപ്പാര്‍ട്ടമെന്റ് തലവന്‍ മധു ഇറവങ്കര പ്രഭാഷണം നടത്തും.  പ്രസ് ക്ലബ് പ്രസിഡന്റ് ഐ.സമീല്‍, സെക്രട്ടറി സുരേഷ് എടപ്പാള്‍, വൈസ് പ്രസിഡന്റ് കെ.പി. ഒ.റഹ്മത്തുള്ള,ബഷീര്‍ പുത്തന്‍ വീട്ടില്‍ എന്നിവര്‍ പങ്കെടുക്കും.

 

date