Skip to main content

അധ്യാപക ഒഴിവ്

    തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് കണക്ക്, സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത- ടി.ടി.സി, ഡിഗ്രി, ബി.എഡ്.  പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളിലുമാണ് ക്ലാസ്സുകള്‍ എടുക്കേണ്ടത്. വിരമിച്ച അധ്യാപകരെയും പരിഗണിക്കും.  അപേക്ഷകള്‍  രേഖകള്‍ സഹിതം ജൂണ്‍ 20ന് വൈകീട്ട് നാലിനകം സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ്, തൃക്കണാപുരം, തവനൂര്‍, മലപ്പുറം ജില്ല 679573 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0494 2698400.

 

date