Skip to main content

ഓണ്‍ലൈന്‍ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്(KIED) വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഇമ്മെര്‍ഷന്‍ ട്രെയ്നിംഗ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് ഓണ്‍ലൈനായാണ് ട്രെയനിംഗ് നടത്തുന്നത്.  അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (ARISE) രണ്ടാം ഘട്ടമായി നടത്തുന്ന ട്രെയ്നിംഗില്‍ ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കിഴങ്ങുവര്‍ഗ്ഗ വിള അധിഷ്ഠിതമായ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുമെന്ന് സി.ഇ.ഒ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7403180193, 7012376994.

date