Post Category
ഇശല്‍വാണി ലോഗോ പ്രകാശനം ചെയ്തു
ആഗോള മലയാളികള്‍ക്ക് 24 മണിക്കൂറും പാട്ട് ആസ്വദിക്കുന്നതിനായി മാപ്പിളകലാ അക്കാദമി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. പാട്ടോട് പാട്ട് ഇശല്‍വാണി റേഡിയോ ലോഗോ പ്രമുഖ കാഥികന് തൃക്കുളം കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. മോയിന്‍കുട്ടി വൈദ്യര് അക്കാദമി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായിരുന്നു പ്രകാശനം. പ്രുഖ ഗാന്ധിയന്‍ സി. ഹരിദാസ് ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അധ്യക്ഷനായി. സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരാലി, കെ.എ ജബാര്‍ എന്നിവര്‍ സംസാരിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന വാരാചരണം എട്ടിന് സമാപിക്കും.
date
- Log in to post comments