അനധികൃത ചീനവലകള്‍ നീക്കം ചെയ്തു
എറണാകുളം ജില്ലയില്‍ ദേശീയ ജലപാത lll-ൽ ഉള്‍പ്പെട്ട വൈറ്റില ഹബ്ബിന് സമീപം ചമ്പക്കര കനാലിലെ ജലഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ സ്ഥാപിച്ചിരുന്ന അനധികൃത ചീനവലകള്‍ നീക്കം ചെയ്തു. എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് നീക്കം ചെയ്തത്. ബാര്‍ജ് ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതത്തിന് ചീനവലകള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ഇന്‍ലാന്‍റ് വാട്ടര്‍ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതിയിലാണ് നടപടി . എറണാകുളം (ബാക്ക് വാട്ടര്‍) അസിസ്റ്റന്‍റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി പി. രാജന്‍റെ നേതൃത്വത്തില്‍ , ഫിഷറീസ് ഓഫീസര്‍ ലിസി ടി. വി, ഫിഷറീസ് ഗാര്‍ഡ് മനോജ്, ഉദ്യോഗസ്ഥരായ ശശികുമാര്‍, ബിനി മോന്‍ കെ.എസ്, കെ.എസ് ബിനു എന്നിവരടങ്ങുന്ന സംഘമാണ് അനധികൃത ചീനവലകള്‍ നീക്കം ചെയ്തത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കായല്‍ പട്രോളിംഗ് ശക്തമാക്കി അനധികൃത ചീന-ഊന്നി വലകള്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെയും, ലൈസന്‍സ് എടുക്കാതെ ചെമ്മീന്‍കെട്ട് നടത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കും. 2010 കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് , 2013 കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ റൂള്‍ എന്നിവ പ്രകാരമുള്ള നിയമനടപടികളാണ് സ്വീകരിക്കുകയെന്ന് എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.സ്തകങ്ങൾ കൈമാറി
സിവിൽ സർവീസ് പരീക്ഷാ മോഹം മനസിലൊതുക്കി ചായക്കട ഉപജീവനമായി തിരഞ്ഞെടുത്ത സംഗീത ചിന്ന മുത്തുവിന് (23) പ്രതീക്ഷയേകി കളക്ടറുടെ സഹായമെത്തി. പഠിച്ചു മുന്നേറാൻ ആവശ്യമായ പുസ്തകങ്ങളാണ് കളക്ടർ കൈമാറിയത്. കൊച്ചിയിലെ എ.എൽ.എസ് ഐ എ എസ് അക്കാദമിയുടെ സഹായത്തോടെയാണ് സംഗീതക്ക് പഠന കിറ്റ് നൽകിയത്.
തമിഴ് നാട്ടിലെ തേനി സ്വദേശികളാണ് സംഗീതയുടെ അച്ഛൻ ചിന്ന മുത്തുവും അമ്മ സങ്കിലി അമ്മാളുവും. കൊച്ചിയിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ജോലിയാണ്. 40 വർഷമായി കൊച്ചിയിലെത്തിയിട്ട്. എം.കോം പഠനം പൂർത്തിയാക്കിയ സംഗീത അച്ഛനെ സഹായിക്കുന്നതിനാണ് ചായക്കട തുടങ്ങിയത്. സിവിൽ സർവീസ് പരിശീലനം നേടുന്ന മറ്റ് കൂട്ടുകാരുടെ സഹായത്തോടെ ചെറിയ രീതിയിൽ പഠനം ആരംഭിച്ചിരുന്നു. പക്ഷേ വിജയം നേടണമെങ്കിൽ അത് മാത്രം പോരെന്ന് സംഗീത പറയുന്നു.
മാധ്യമങ്ങളിലൂടെയാണ് സംഗീതയുടെ മോഹം പുറം ലോകം അറിയുന്നത്. തുടർന്ന് കളക്ടർ ജാഫർ മാലിക് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിനു സമീപത്തെ ചായക്കടയിലെത്തി സംഗീതയെ നേരിൽ കാണുകയായിരുന്നു. വെള്ളിയാഴ്ച ക്യാമ്പ് ഓഫീസിൽ വച്ച് സംഗീതക്ക് സ്റ്റഡി കിറ്റ് കൈമാറി. ജനറൽ സ്റ്റഡീസിന് ആവശ്യമായ പുസ്തകങ്ങളാണ് നൽകിയത്. 2022 ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് സംഗീത
- Log in to post comments