കാലവര്‍ഷകെടുതി : ജില്ലയില്‍ റെഡ് അലെര്‍ട്ട് ഉദ്യോഗസ്ഥര്‍ 18 വരെ അവധിയില്‍ പോകരുത് -ജില്ലാ കലക്ടര്‍
കാലവര്‍ഷം ശക്തമായതിനാല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജൂണ്‍18 വരെ എല്ലാ ജില്ലാതല ഓഫീസര്‍മാരും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആവശ്യമുളള ജീവനക്കാരും, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരും അവധി എടുക്കാതെ അവരവരുടെ അധികാരപരിധിയില്‍ തന്നെയുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. അവധിയില്‍ പോയവരുടെ അവധി റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിക്കാനുളള നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്ത്, ഇലക്ട്രിക്കല്‍ വിഭാഗത്തിലുളളവര്‍ അടിയന്തര സാഹചര്യങ്ങളില്‍ സമയോചിത നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ സജ്ജരാകണമെന്നും കലക്ടര്‍ അറിയിച്ചു.
- Log in to post comments