Post Category
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് മാങ്ങോട്-എളനാട് റോഡ് ഉദ്ഘാടനം 16 ന്
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് മാങ്ങോട്-എളനാട് റോഡിന്‍റെ ഉദ്ഘാടനം 16 ന് വൈകീട്ട് മൂന്നിന് മാങ്ങോട് ഗെയിറ്റില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ, നിയമ, സാംസ്കാരിക- പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. രജിമോന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. കെ ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് എ.ഇ.എല്‍.എസ്.ജി.ഡി സി. ശ്രീപ്രിയ, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ. മുരളീധരന്‍, വൈസ് പ്രസിഡന്‍റ് എ. വനജകുമാരി, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.
date
- Log in to post comments