Post Category
സൗജന്യ പരിശീലനം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബാഗ്, ചണ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഒക്ടോബര്‍ 25 മുതല്‍ 13 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 18നും 45നുമിടയില്‍ പ്രായമുള്ള തയ്യല്‍ അറിയാവുന്നവര്‍ ഒക്ടോബര്‍ 20ന് രാവിലെ 10.30ന് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0477- 2292428, 8330011815.
date
- Log in to post comments