Post Category
മുളേളരിയയിൽ സഹകരണ മെഡിക്കൽ സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു
കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ സഹകരണ മെഡിക്കൽ സെന്റർ മുള്ളേരിയയിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് സഹകരണ ആശുപത്രികളുടെ ഉത്തരവാദിത്തമെന്നും സ്വകാര്യാശുപത്രികളിൽ വൻതുകകൾ മുടക്കേണ്ടി വരുന്ന ചികിത്സാ ചിലവുകളിൽ പോലും സഹകരണ ആശുപത്രികൾ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഗോപാലകൃഷ്ണ ഭട്ട്, പി.വി. മിനി, അഡ്വ. എ.പി. ഉഷ, ശ്രീധര ബെള്ളൂർ, ഹമീദ് പൊസൊളിഗെ, ജില്ലാ പഞ്ചായത്തംഗം പി.ബി. ഷഫീഖ്, ജനപ്രതിനിധികൾ, സഹകാരികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധകൾ തുടങ്ങിയവർ സംബന്ധിച്ചു
date
- Log in to post comments