Post Category
പേരാമ്പ്ര ബൈപ്പാസ് നിർമാണം - പുരോഗതി വിലയിരുത്തി
പേരാമ്പ്ര ബൈപാസ് റോഡിൻ്റെ നിർമാണ പുരോഗതി ടി.പി.രാമകൃഷ്ണൻ എംഎൽഎ വിലയിരുത്തി. സ്ഥലം സന്ദർശിച്ച എംഎൽഎ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ആദ്യഘട്ടത്തിൽ ജെസിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി ലെവലിങ് തുടരുകയാണ്.
പേരാമ്പ്ര നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് കേരള സർക്കാർ റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപറേഷൻ മുഖേന ബൈപ്പാസ് നിർമിക്കുന്നത്. 47.29 കോടി രൂപയാണ് നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ്, മുൻ എംഎൽഎ എ.കെ. പത്മനാഭൻ മാസ്റ്റർ, യു എൽ സി സി ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.
date
- Log in to post comments