Skip to main content

ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഒക്‌ടോബർ 31നകം വീഡിയോകൾ  https://reels2021.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യണം.
പി.എൻ.എക്സ്. 3936/2021

date