Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു     

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേരള ഷോപ്‌സ് & കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസ്, സി ബി എസ് ഇ ചിലബസ് എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, ഐ സി എസ് ഇ  സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയ അംഗങ്ങളുടെ മക്കള്‍ക്കാണ് ക്യാഷ് അവാര്‍ഡ്.  ക്ഷേമനിധി അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, മെമ്പര്‍ഷിപ്പ് സജീവം ആണെന്നുള്ള സാക്ഷ്യപ്പെടുത്തല്‍, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.  ജൂലൈ 10 വരെ അപേക്ഷ  സ്വികരിക്കും.  ഫോണ്‍: 0497 2706806.
വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു
    ചെറുകുന്ന് ഗ്രാമപഞ്ചയത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും എല്‍ എസ് എസ്, യു എസ് എസ്  പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിക്കുന്നു.  അര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി/ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 25 ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം

 

date