Skip to main content

ഐടിഐ അഡ്മിഷന്‍

    പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പന്തളം ചേരിക്കല്‍ ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിഭാഗക്കാ ര്‍ക്ക് 820 രൂപ ലംപ്സംഗ്രാന്‍റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്‍റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. സൗജന്യ ഉച്ചഭക്ഷണവും ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. അപേക്ഷാഫോറം ഐടിഐയില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍ച്ച് സഹിതം അപേക്ഷ ഈ മാസം 26ന് മുമ്പ് ഐടിഐയില്‍ ലഭിക്കണം. ഫോണ്‍: 04734 252243, 9496815907.                                               (പിഎന്‍പി 1559/18) 

date