Skip to main content

പനി: 561 പേര്‍ ചികിത്സ തേടി

    ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (18) 561 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ എട്ട് പേരില്‍ മൂന്ന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് ചിക്കന്‍പോക്സും ഒരാ ള്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 73 പേര്‍ ചികിത്സ തേടി. പ്രമാടം, ചെന്നീര്‍ക്കര, നാറാണംമൂഴി, ഇലന്തൂര്‍, റാന്നി പെരുനാട് എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി കൊക്കാത്തോട്ടിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 
                                            (പിഎന്‍പി 1555/18)    

date