Skip to main content

അന്ധകാരനഴി-വടക്കേ സ്പിൽവേ പാലത്തിൽ  ഗതാഗത നിയന്ത്രണം

അപകടാവസ്ഥയിലുള്ള അന്ധകാരനഴി-വടക്കേ സ്പിൽവേ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വലിയ ചരക്ക് വാഹനങ്ങളുടെ (ലോറി, ടിപ്പർ, മിനിലോറികൾ മുതലായവ) ഗതാഗതം പൂർണമായും നിരോധിച്ചു.വലിയ പാസഞ്ചർ വാഹനങ്ങൾ (ബസ്, മിനിബസ്, ട്രാവലർ മുതലായവ)പാലത്തിന് ഇരുവശങ്ങളിലുമായി യാത്രക്കാരെ ഇറക്കി വാഹനം മറുവശത്ത് എത്തിച്ച് യാത്രക്കാരെ കയറ്റി പോകണം. ചെറിയ വാഹനങ്ങൾ( കാർ, ഓട്ടോറിക്ഷ, പെട്ടി ഓട്ടോ മുതലായവ) 20 കിലോമീറ്റർ വേഗത്തിൽ താഴെമാത്രം കടന്നുപോകണം. ഇത് കർശനമായി പാലക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.

 

 (പി.എൻ.എ. 1308/2018)

 

date