Post Category
ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് അപ്രന്റീസ്ഷിപ്പിന് അവസരം
ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയില്‍ ട്രെയിനിംഗ് നല്‍കും. നാല് പേര്‍ക്കാണ് അവസരം. ട്രെയിനിംഗ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്റും അലവന്‍സുമായി 8984 രൂപ നല്‍കും. ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് മാത്രമാണ് ട്രെയിനിംഗ്. ബിരുദം നേടിയ ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞവരെയും മലയാളം അറിയാത്തവരേയും ട്രെയിനിംഗിന് പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ജൂലൈ 30 വരെ സ്വീകരിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫോം www.keralasahityaakademi.org ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2462/18
date
- Log in to post comments