Post Category
മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി: വിഹിതം ഡിസംബർ വരെ അടയ്ക്കാം
കൊച്ചി: പോസ്റ്റ് ഓഫീസ് വഴി കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയുടെ വിഹിതം അടക്കുന്നതിന് ചില സാങ്കേതിക കാരണങ്ങളാല്‍ നേരിടുന്ന തടസ്സം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പോസ്റ്റല്‍ വകുപ്പ് ഉറപ്പ് തന്നിട്ടുള്ളതാണ് എന്നും മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്ക പെടേണ്ടതില്ലെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഒക്ടോബര്‍ 2021 അവസാന തീയതിക്കുള്ളില്‍ അടക്കേണ്ട വിഹിതം 2021 ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയാകുമെന്നും സംശയ നിവാരണങ്ങള്‍ക്ക് 0495 2966577 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാവുന്നതാണ് എന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments