എറണാകുളം അറിയിപ്പുകള്‍
ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപക നിയമനം
എഴുത്ത് പരീക്ഷ
കൊച്ചി: ബഡ്‌സ് സ്‌കൂളുകളിലേക്ക് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ നടത്തുന്ന എഴുത്ത് പരീക്ഷ ജൂണ്‍ 24 രാവിലെ 10 മണി മുതല്‍ 12 മണി വരെ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തും. ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ഗവ: നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ന്യൂട്രീഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുവാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളളവര്‍ ജൂണ്‍ 26-ന് രാവിലെ 11-ന് പ്രിന്‍സിപ്പാള്‍, ഗവ: നഴ്‌സിംഗ് കോളേജ്, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം -- ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0484-2754485. ഇ-മെയില്‍ cnckochi@gmail.com
മഹാരാജാസ് കോളേജില്‍ പി.ജി പ്രവേശനം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ വഴി നടത്തുന്നു. സ്വയംഭരണ കോളേജ് എന്ന നിലയ്ക്ക് മഹാരാജാസ് കോളേജിലെ കോഴ്‌സുകളിലേക്കുളള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.maharajas.ac.inവെബ്‌സൈറ്റില്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാര്‍ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിക്കണം. ഫീസ് അടച്ചശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂണ്‍ 30. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് കോളേജില്‍ സ്വികരിക്കുന്ന അവസാന തീയതി ജൂലൈ 4. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുതിരുത്തലിനായി കോളേജില്‍ എത്തേണ്ട തീയതി - ജൂലൈ രണ്ടുമുതല്‍ 4 വരെ
ആര്‍ട്‌സ് (കള്‍ച്ചറല്‍)സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും മഹാരാജാസ് കോളേജിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ആപ്ലിക്കേഷന്‍ പ്രിന്റൗട്ടുമായി ഓഫീസില്‍ വന്ന് പ്രത്യേകം അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് ജൂണ്‍ 30-ന് മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം.
ലക്ഷദ്വീപ് ക്വാട്ടയിലെ ബിരുദാനന്തര ബിരുദ പ്രവേശനം മുറപ്രകാരം മറ്റ് വിഭാഗങ്ങളിലെ പ്രവേശനം അവസാനിക്കുന്ന തീയതിവരെ നടത്തും.
എം.എ മ്യൂസിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കായുളള അഭിരുചി പരീക്ഷ ജൂലൈ രണ്ടിന് രാവിലെ 10-ന് നടത്തും. അക്ഷയ സെന്ററുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങളും പൂര്‍ണമായ സമയക്രമവും ംംം.ാമവമൃമഷമ.െമര.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2352838.
പുതിയ വ്യവസായ സംരംങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി പ്രത്യേക തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം ഗ്രാമീണ മേഖലകളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 25 മുതല്‍ 35 ശതമാനം വരെ മാര്‍ജിന്‍ മണിയോടു കൂടി 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കുന്നു. ഇതിനായി 2018-19 വര്‍ഷത്തേക്ക് വ്യവസായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്ശരീിഹശില.ഴീ്.ശി വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2339080.
.
ക്വട്ടേഷന്‍/ലേലം
കൊച്ചി: ആലുവ താലൂക്കില്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വിവിധ കേസുകളിലായി മതിയായ രേഖകള്‍ ഇല്ലാതെ പിടിച്ചെടുത്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുളള ഏകദേശം 418.63 ഘനമീറ്റര്‍ മണല്‍ ജൂണ്‍ 21-ന് രാവിലെ 11-ന് ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പരസ്യമായി ലേലം ചെയ്യും. മുദ്രവച്ച ക്വട്ടേഷനുകളും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസ് 0484- 2624052, ചെങ്ങമനാട് വില്ലേജ് ഓഫീസര്‍, 8547613705 നമ്പരുകളില്‍ ലഭ്യമാണ്
- Log in to post comments