Post Category
സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഓഫീസുകളില്‍ ഇ-ഗ്രാന്‍ഡ്സ് വിദ്യാഭ്യാസ ആനുകൂല്യം നല്കുന്ന പദ്ധതിയിലേക്ക് സപ്പോര്‍ട്ട് എന്‍ജിനീയറെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ബി-ടെക് /എം.സി.എ /എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 21000 രൂപ. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടു കൂടിയ അപേക്ഷ പ്രോജക്റ്റ് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ്, ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 വിലാസത്തിലോ cybersreecdit@gmail.com ലോ നവംബര്‍ മൂന്നിനകം അയക്കണമെന്ന് പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org യില്‍ ലഭിക്കും. ഫോണ്‍: 9895478273
date
- Log in to post comments