അന്താരാഷ്ട്ര യോഗ ദിനാചരണം
യുവജനക്ഷേമ ബോര്‍ഡും ശ്രദ്ധ തൃശൂര്‍ സന്നദ്ധ സംഘടനയും ആര്‍ ഐ എ എം ആശുപത്രിയും സംയുക്തമായി തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ മെഗാ നാട്യയോഗ അവതരണം നാളെ (ജൂണ്‍ 21) രാവിലെ 9.30 ന് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ശ്രദ്ധ തൃശൂര്‍ പ്രസിഡണ്ട് കെ എസ് ഹംസ അദ്ധ്യക്ഷത വഹിക്കും. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. എം കെ സുദര്‍ശന്‍, കലാമണ്ഡലം ഗോപകുമാര്‍, യുവജനക്ഷേമ ബോര്‍ഡംഗം അഫ്‌സല്‍ കുഞ്ഞുമോന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി ആര്‍ ശ്രീല എന്നിവര്‍ പങ്കെടുക്കും.
നെഹ്‌റു യുവ കേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി തൃശൂര്‍ സെന്റ് തോമസ് കോളേജ് അക്കാദമിക്ക് ബ്ലോക്കില്‍ നാളെ (ജൂണ്‍ 21) രാവിലെ 7 മുതല്‍ അന്താരാഷ്ട്ര യോഗ ദിന യുവസംഗമം സംഘടിപ്പിക്കുന്നു. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360355, 9495217357.
- Log in to post comments