എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ്(മലയാളം മീഡിയം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച് 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഈഴവ ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 100486 മുതല്‍ 102923 വരെയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ ഉപപട്ടികയിലെ മുഴുവന്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്കും മുസ്ലീം വിഭാഗത്തിലെ ഉപപട്ടികയില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 100036 മുതല്‍ 100295 വരെയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്കുമുള്ള ഇന്റര്‍വ്യൂ 22, 27, 28, 29 തീയതികളില്‍ കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം പ്രസ്തുത തീയതിയില്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700482.
- Log in to post comments