ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല
**കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ അഞ്ച് വരെ മത്സ്യബന്ധനം പാടില്ല
ഇന്ന് (നവംബര്‍ 01) മുതല്‍ നവംബര്‍ അഞ്ച് വരെ കേരള - ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബര്‍ അഞ്ച് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു.
ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും ഇന്ന് മുതല്‍ നവംബര്‍ മൂന്നു വരെ മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മുതല്‍ നവംബര്‍ അഞ്ച് വരെ തെക്ക്-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
- Log in to post comments