Skip to main content

സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകരുടെ യോഗം ജൂലൈ ആറിന് 

 

സംസ്ഥാനത്ത് സൗരോര്‍ജ്ജ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ താല്‍പ്പര്യമുള്ള, സ്വകാര്യ സംരംഭകരില്‍ നിന്നും 200 മെഗാവാട്ട് സൗരോര്‍ജ്ജം ടെന്‍ഡര്‍ മുഖേന വാങ്ങാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചതായി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു മെഗാവാട്ടോ അതിലധികമോ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ കേരളത്തില്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികളുടെയും സ്ഥാപന പ്രതിനിധികളുടെയും യോഗം ജൂലൈ ആറിന് തിരുവനന്തപുരത്ത് നടത്തും. താല്‍പ്പര്യമുള്ളവര്‍ക്ക് green.energy@kseb.in ലോ 9496018677, 9446008570 എന്ന നമ്പറുകളില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം.  അവസാന തീയതി ജൂണ്‍ 30.
(പി.ആര്‍.പി 1689/2018)

date