കര്‍ഷകര്‍ക്ക് വിള ഇന്‍ഷുര്‍ ചെയ്യാം
നെടുമങ്ങാട് ബ്ലോക്കില്‍ മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പ്രകാരം അര്‍ഹമായ ആനുകൂല്യം ലഭിക്കുമെന്ന് നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൃഷിനാശവുമായി ബന്ധപ്പെട്ട് ഇതിനോടകം 160 അപേക്ഷകളാണ് ലഭിച്ചത്. കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അതതു കൃഷി ഭവനുകളില്‍ ബന്ധപ്പെടണം. ഇന്‍ഷുറന്‍സിന് അപേക്ഷിക്കുന്നതിനുവേണ്ടി ഓരോ വിളകള്‍ക്കും അതത് കൃഷിഭവനുകളില്‍ പ്രീമിയം അടക്കാവുന്നതാണ്. വാഴക്ക് 3 രൂപ (കാലാവധി ഒരുമാസം മുതല്‍ അഞ്ച്മാസം വരെ), റബ്ബറിന് 5 7.50 രൂപ (കാലാവധി ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ) തെങ്ങിന് 5 രൂപ (കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ) പച്ചക്കറികള്‍ക്ക് സെന്റിന് ഒരു രൂപ (കാലാവധി ഒരാഴ്ച മുതല്‍ ഒരു മാസം വരെ) കുരുമുളകിന് 1.50 രൂപ (കാലാവധി കായ്ഫലം തുടങ്ങിയതുമുതല്‍) എന്നിങ്ങനെയാണ് പ്രിമിയം അടക്കേണ്ടത്. കൃഷിനാശം സംഭവിച്ചവര്‍ക്ക് വിള ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അതത് കൃഷിഭവനുകളില്‍ അപേക്ഷ പൂരിപ്പിച്ച് നികുതി അടച്ച രസീതും നല്‍കണമെന്ന് നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
മഴക്കെടുതിയില്‍ കൃഷി നശിച്ച ആര്യങ്കോട് കൃഷി ഓഫീസിന്റെ പരിധിയില്‍ വരുന്ന കര്‍ഷകര്‍ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് ഈ മാസം 25 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഇരുനൂറോളം കര്‍ഷകര്‍ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിച്ചുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ആറിരട്ടിയോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തുച്ഛമായ പ്രീമിയം തുകയടച്ച് കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നത് ഗുണകരമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി 1690/2018)
- Log in to post comments