Post Category
സാക്ഷരതാ പരീക്ഷയ്ക്ക് തുടക്കമായി
ആലപ്പുഴ: ജില്ലയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള മികവുത്സവം - സാക്ഷരതാ പരീക്ഷയ്ക്ക് തുടക്കമായി. നവംബര്‍ 14ന് അവസാനിക്കുന്ന പരീക്ഷ 2784 പേരാണ് എഴുതുന്നത്. ഇതിൽ 2256 സ്ത്രീകളും 528 പുരുഷന്മാരും ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നും 436 പേരും പട്ടിക വര്‍ഗ വിഭാഗത്തിൽ നിന്നും 10 പേരുമുണ്ട്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാക്ഷരതാ പ്രവർത്തകരും പ്രായമേറിയ പഠിതാക്കൾക്ക് പിന്തുണയുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു.
ആലപ്പുഴ സാക്ഷരതാ ഭവനിലെ മികവുത്സവ കേന്ദ്രത്തിൽ ചെയർ പേഴ്സൺ സൗമ്യ രാജ് ആദ്യ ചോദ്യ പേപ്പർ കൈമാറി. കൗൺസിലർമാരായ എം.ആർ. പ്രേം, സിമി ഷാഫി ഖാൻ എന്നിവരും പങ്കെടുത്തു.
date
- Log in to post comments