ചിരട്ടക്കര കലുങ്കും അപ്രോച്ച് റോഡും: നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചിരട്ടക്കര കലുങ്കിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വ്വഹിച്ചു. പ്രവൃത്തി കാലതാമാസം കൂടാതെ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ നന്മണ്ട - അത്തോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് കലുങ്കും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ.രാജന് മാസ്റ്റര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി എന്‍.വി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments