Skip to main content

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേനയാണ് നിയമനം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തണം. ഫോൺ: 04828 203492, 202292.

 

date