Post Category
എല്‍.പി. സ്കൂള്‍ ടീച്ചര്‍ അഭിമുഖം
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം-കാറ്റഗറി നമ്പര്‍: 516/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം (ആദ്യഘട്ടം-270 പേര്) പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആലപ്പുഴ ജില്ലാ ഓഫീസില്‍ നവംബര്‍ 10, 11, 12, 17, 18, 19, 24, 25, 26 തീയതികളില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസല്‍, ഒ.ടി.ആര്. വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ് സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സമെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.
date
- Log in to post comments