Post Category
സൗജന്യ വിവാഹപൂര്‍വ കൗണ്‍സിലിംഗ്
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി നടത്തുന്ന നാലു ദിവസത്തെ സൗജന്യ പ്രീ മാരിറ്റല്‍ കോഴ്‌സ് എാറ്റെടുത്ത് നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പളളി മഹല്ലുകള്‍ ചര്‍ച്ചുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് കൗണ്‍സലിങ് നടത്താനുളള അനുമതിക്കായി അപേക്ഷിക്കാം. ക്ലാസുകള്‍ നടത്താനുളള സൗകര്യം സംഘാടകര്‍ ഒരുക്കണം. 30 പേരില്‍ കുറയാത്ത കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ തയാറുളള യുവതീ യുവാക്കളുടെ ലിസ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലയിലെ അപേക്ഷകര്‍ക്ക് ആലുവ, മട്ടാഞ്ചേരി ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9847363617, 7356637887.
date
- Log in to post comments