Post Category
വായന വാരാചരണം
വള്ളിക്കോട് പഞ്ചായത്തിലെ വയലാവടക്ക് ഗവണ്‍മെന്‍റ് എല്‍പിസ്കൂളില്‍ വായന വാരാചരണം ആരംഭിച്ചു. വിദ്യാര്‍ഥികള്‍ അക്ഷരദീപം തെളിച്ചുകൊണ്ടാണ് വായനവാരാചര ണത്തിന് തുടക്കം കുറിച്ചത്. മാമ്മൂട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിക ള്‍ക്കായി വായനദിന ക്വിസ് മത്സരം, വായനാനുഭവം പങ്കുവയ്ക്കല്‍, പോസ്റ്റര്‍ തയാറാക്കല്‍ എന്നിവയും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ജെയ്സി കോശി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് കെ.പി.ശ്രീഷ്, ഹെഡ്മിസ്ട്രസ് എ.ജെ.രാധാമണി, കെ.ശശികല, ഡി.ധന്യ, എസ്.സുജിത്ത്, ഡി.സത്യവാന്‍, എ.ആര്‍.രഘുനാഥന്‍ നായര്‍, വിജയമോഹനനാചാരി തുടങ്ങിയവ ര്‍ പങ്കെടുത്തു. (പിഎന്‍പി 1599/18)
date
- Log in to post comments