Skip to main content

കളക്ടർ നീർക്കുന്നം യുപി സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി

ജില്ലാ കലക്ടർ എസ്. സുഹാസ് ബുധാനാഴ്ച നീർക്കുന്നം ഗവൺമെൻറ് എസ് ഡി വി യു പി എസിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. കുട്ടികളുടെ ഉച്ചഭക്ഷണ സമയത്തായിരുന്നു സന്ദർശനം.  സ്‌കൂളിന്റെ ഊട്ടുപുരയിൽ എത്തി വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തി.  കൊച്ചു കുട്ടികളോടൊപ്പം അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന യുപിഎസ് എന്ന നിലയിൽ പ്രവർത്തനവും ഉച്ചഭക്ഷണത്തിന്റെ ഗുണ നിലവാരവും വിലയിരുത്തലായിരുന്നു തന്റെ സന്ദർശന ലക്ഷ്യമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മോര്, വെള്ളരിക്ക കൂട്ടാൻ, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി എന്നിവ ചേർന്നതായിരുന്നു ഉച്ചയൂണ് . ഭക്ഷണം തൃപ്തികരമെന്ന് വിലയിരുത്തിയ കലക്റ്റർ സ്‌കൂളിലെ ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയിൽ സന്ദർശിച്ചു. ഹെഡ്മാസ്റ്ററും പി.ടി.എയും  ചേർന്ന് സ്‌കൂളിൻറെ സ്ഥലപരിമിതി സംബന്ധിച്ച പ്രശ്‌നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി . ലതികയും കളക്ടറെ അനുഗമിച്ചു. ഹെഡ്മാസ്റ്റർ സ്‌കൂളിന്റെ പ്രവർത്തനം കളക്ടർക്ക് വിശദീകരിച്ചു.

 

(പി.എൻ.എ. 1366/2018)

 

ജോബ് ഫെയർ: രജിസ്‌ട്രേഷൻ ചെയ്യാം

 ആലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐ യിൽ നിന്നും മുൻവർഷങ്ങളിൽ പാസ്സായവർക്കും ഇപ്പോൾ പരീക്ഷ എഴുതിയിരിക്കുന്നതുമായ ട്രയിനികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ജോബ് ഫെയർ 2017 രജിസ്‌ട്രേഷൻ ഇപ്പോൾ ചെയ്യാം. (wwwitdjobfair.in). ഈസ്ഥാപനത്തിൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്.  വിശദവിവരങ്ങൾക്ക് ഫോൺ: 0477-2298118. 

 

                                        (പി.എൻ.എ. 1367/2018)

 

//അവസാനിച്ചു//

date