Skip to main content

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ യോഗ ദിനം ആചരിച്ചു

    അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗ പരിശീലനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗദര്‍ശനത്തിന് രാജ്യത്തുണ്ടായിട്ടുള്ള സ്വീകാര്യത വലുതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. യോഗ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ഐക്യം, സംയോജനം എന്നിങ്ങനെയൊക്കെയാണെന്നും മനസ്സും ശരീരവും പ്രപഞ്ചവും തമ്മിലുള്ള സംയോജനം യോഗയിലൂടെ സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
    ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര എ.ആര്‍. ജീവനക്കാര്‍ക്ക് യോഗ പരിശീലനം നല്‍കി.
പി.എന്‍.എക്‌സ്.2509/18
 

date