Skip to main content

സൗജന്യ നേത്രപരിശോധന ക്യാമ്പ്

 മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലും സംയുക്തമായി ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ ജൂണ്‍ 28 സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.  തുടര്‍ ചികിത്സയും ശസ്ത്രക്രിയകളും മിതമായ നിരക്കില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8 മുതല്‍ 12 മണി വരെ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കണം. ജില്ലയിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ക്ഷേമനിധി  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2446545.
 
 

date